Monday, April 2, 2012

റീചാര്‍ജ്ജിന് നിമിഷങ്ങള്‍ മാത്രം

റീചാര്‍ജ്ജിന് നിമിഷങ്ങള്‍ മാത്രം

 ഇല്ലിനോയ്‌സ്: മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം റീചാര്‍ജ്ജാവുന്നതും നോക്കിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആവിഷ്‌ക്കരിച്ച പുതിയ സാങ്കേതികവിദ്യയുടോ സഹായത്തോടെ ഏതാനും സെക്കന്റുകള്‍ കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാമത്രേ.

3ഡി നാനോസ്ട്രക്ചര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡുകളാണ് സൂപ്പര്‍ഫാസ്റ്റ് റീചാര്‍ജ്ജിന് വഴിയൊരുക്കുന്നത്. ബാറ്ററിയെന്നതിലുപരി പുതിയ സാങ്കേതികവിദ്യയെ കപ്പാസിറ്ററിനോടാണ് ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ കപ്പാസിറ്ററുകള്‍ ചെറിയ പവര്‍ മാത്രമേ ശേഖരിയ്ക്കാന്‍ കഴിയൂ. അതു പെടുന്നനെ തീരുകയും ചെയ്യും. ബാറ്ററികളുടെ കാര്യം നേരെ തിരിച്ചു. എന്നാല്‍ പുതിയ ഉപകരണം രണ്ടിന്റെയും ഗുണങ്ങള്‍ ചേര്‍ന്നതാണെന്ന് ഗവേഷകരായ പോള്‍ ബ്രൗണും സംഘവും അവകാശപ്പെടുന്നു.

നാനോടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കാഥോഡാണ് ഇവര്‍ രൂപകല്‍പന ചെയ്തതത് . ഊര്‍ജ നഷ്ടമില്ലാതെ അതിവേഗം ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ് ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. നിലവിലുള്ള ലിഥിയം അയേണ്‍, നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററികള്‍ക്ക് കാലക്രമേണ ഊര്‍ജ സംഭരണ ശേഷി കുറയും. എന്നാല്‍ 3ഡി സ്ട്രക്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് ഊര്‍ജ സംഭരണത്തിന്റെ കാര്യത്തില്‍ പരിമതികളില്ല.

പരീക്ഷണഘട്ടത്തിലുള്ള മാതൃക യാഥാര്‍ത്ഥ്യമായാല്‍ മൊബൈല്‍ ഫോണുകള്‍ സെക്കന്‍ഡുകള്‍കൊണ്ടും ലാപ്‌ടോപ്പുകള്‍ മിനിറ്റുകള്‍ക്കുള്ളിലും റീചാര്‍ജ് ചെയ്യാം. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ റീചാര്‍ജ്ജാവുന്ന ഇലട്രിക് വാഹനങ്ങളും നിര്‍മിയ്ക്കാമെന്ന് ഗവേഷകര്‍ സ്വപ്‌നം കാണുന്നു.

No comments:

Post a Comment