Friday, May 11, 2012

ആപ്പിള്‍ 4G യില്‍ 4G ഇല്ല


               ആപ്പിള്‍ 4G യില്‍ 4G ഇല്ല

മെല്‍ബണ്‍ : ഓസ്ട്രേലിയയില്‍ 4ജി കണക്ഷന്‍ ലഭിക്കുമെന്ന പരസ്യത്തിലൂടെ ആപ്പിള്‍ ഐപാഡ് ഇറക്കിയ പുതിയ വേര്‍ഷനില്‍ ജനങ്ങള്‍ പ്രതീക്ഷിച്ചതും, പരസ്യത്തില്‍ പറഞ്ഞിട്ടുളള ഒരു സാങ്കേതിക മികവും ഇല്ലാത്തതും, 4ജി കണക്ഷന്‍ കിട്ടാത്തതും കാരണം ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. ആപ്പിള്‍ ഐപാഡിന്‍റെ ഷോറൂമിലേക്ക് ജനങ്ങള്‍ പരാതിയുമായി ഇരച്ചുകയറി.
ഈ പരാതി കണ്‍സ്യൂമര്‍ കോടതിയിലെത്തിയതോടെ കന്പനി ഉടമകള്‍ കാശ് തിരിച്ചുകൊടുക്കേണ്ട ഗതികേടിലായി.  ഓരോ രാജ്യത്തിനും ഓരോ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആയതുകൊണ്ട് വൈഫൈ പ്ലസ് 4ജി കണക്കടറില്ലെന്ന് ആപ്പിളിന്‍റെ ഉടമകള്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.  ഇത്തരത്തിലുളള സാങ്കേതിക തകരാരുകള്‍ ഉല്‍പ്പന്നം ഇറക്കുന്നതിനു മുന്പ് മനസ്സിലാക്കേണ്ടതല്ലെയെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത്. തെറ്റായ പരസ്യം നല്‍കി കന്പനി ജനങ്ങളെ വഞ്ചിക്കുയാണെന്ന് ഓസ്ട്രേലിയയിലെ കോംപറ്റീഷ്യന്‍ അന്‍റ് കണ്‍സ്യൂമര്‍ കമ്മീഷനാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.   ഇത്തരത്തിലുളള പ്രശ്നങ്ങള്‍ മറ്റുളള രാജ്യങ്ങളിലും ഉണ്ടാകുമോയെന്നും, ഇത് ആപ്പിള്‍ കന്പിയുടെ 4ജിയെന്ന പുതിയ വേര്‍ഷനെ ഭാവിയില്‍ എത്രകണ്ട് സ്വാധീനിക്കുമോ എന്ന് കന്പനി അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Wednesday, May 9, 2012

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍

    നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍


ജിഎസ്എം നെറ്റ്‌വര്‍ക്കുകളിലെ ഫോണുകള്‍ ഏത് സമയവും ഹാക്കിംഗിന് വിധേയമാകാം. ഇന്ത്യയിലെ ജിഎസ്എം നെറ്റ്‌വര്‍ക്ക് സുരക്ഷിതമല്ലെന്ന് ഒരു സെക്യൂരിറ്റി കമ്പനിയാണ് വ്യക്തമാക്കിയത്. ജിഎസ്എം മൊബൈലുകളെ ഹാക്ക്  ചെയ്യാനാകുമെന്നും മാട്രിക്‌സ് ഷെല്‍ എന്ന കമ്പനിയുടെ സ്ഥാപകര്‍ വ്യക്തമാക്കി.
ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ ഇന്റര്‍നാഷണല്‍ മൊബൈല്‍ സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി ഉപയോഗിക്കാനാകുമെന്നും ഇവര്‍ പറയുന്നു. ജിഎസ്എം സിം കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകം നമ്പറുകളാണ് ഐഎംഎസ്‌ഐ. ഫോണ്‍ ചെയ്യാനും ഫോണ്‍ കോളുകളില്‍ തടസ്സം സൃഷ്ടിക്കാനും പോസ്റ്റ്‌പെയ്ഡ് ഫോണ്‍ ബില്ലുകള്‍ കൂട്ടാനും പ്രീ പെയ്ഡ് വരിക്കാരുടെ ഫോണ്‍ ബാലന്‍സ് തീര്‍ക്കാനും  ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് സാധിക്കും
മൊബൈല്‍ വരിക്കാരുടെ സുരക്ഷ സേവനദാതാക്കള്‍ കാര്യമായി ശ്രദ്ധിക്കില്ലെന്ന വസ്തുതയാണ് ഇതിലൂടെ മാട്രിക്‌സ് വെളിപ്പെടുത്തുന്നത്. ജിഎസ്എം നെറ്റ്വര്‍ക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്‍ക്രിപ്ഷന്‍ 5/1 ആയിരിക്കണം, എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ 5/0 എന്ന കണക്കിലാണ് എന്‍ക്രിപ്ഷന്‍ നല്‍കുന്നതെന്നും ഈ കമ്പനി വ്യക്തമാക്കി. അതിനര്‍ത്ഥം എന്‍ക്രിപ്ഷന്‍ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ്.
മൊബൈല്‍ സേവനദാതാക്കള്‍ ശക്തമായ എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്താത്തതിന് കാരണം എന്‍ക്രിപ്ഷന്‍ ശക്തമായാല്‍  മൊബൈല്‍ഫോണും ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനും തമ്മില്‍ കണക്റ്റാകാന്‍ കൂടുതല്‍ സമയം എടുക്കും. മൊബൈലും നെറ്റ്‌വര്‍ക്കും തമ്മില്‍ ബന്ധപ്പെടുന്നതിന് സഹായിക്കുന്ന ഒരു യൂണിറ്റാണ്  ബിടിഎസ്.
സാധാരണ നിലയില്‍ ഇന്ത്യയില്‍ ജിഎസ്എം നെറ്റ്‌വര്‍ക്കില്‍ ട്രാഫിക് കൂടുതലാണ്. ഭൂരിഭാഗം ഉപയോക്താക്കളും ജിഎസ്എം സേവനം ഉപയോഗിക്കുന്നതാണിതിന് കാരണം. ഈ ട്രാഫിക്ക് പ്രശ്‌നവും ഒപ്പം ശക്തമായ എന്‍ക്രിപ്ഷനും വന്നാല്‍ മൊബൈലില്‍ നിന്ന് കോളുകള്‍ പോകാനും ലഭിക്കാനും കൂടുതല്‍ സമയം എടുക്കും. താഴ്ന്ന എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇതാണ്.

വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ധാരാളം ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നവയാണ് മൊബൈല്‍ അഥവാ സെല്‍ ഫോണുകള്‍. ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ കോള്‍ വിളിക്കാനും മെസേജ് അയക്കാനും അല്പം ഗെയിം ആസ്വദിക്കാനും മാത്രമല്ല പകരം ഇമെയില്‍ ആക്‌സസിംഗ്, ബാങ്കിംഗ്, ഷോപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും ഭൂരിഭാഗം പേരും മൊബൈലിനെ ആശ്രയിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് അവരുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങളാണ് ഇവയെല്ലാം. എല്ലാം നല്ലതു തന്നെ. ഇങ്ങനെ നാള്‍ക്കുനാള്‍ സ്മാര്‍ടായി മാറുന്ന ഫോണിന്റെ സുരക്ഷയെക്കുറിച്ച് നമ്മളില്‍ എത്രപേര്‍ ഓര്‍ക്കാറുണ്ട്. ഓര്‍ത്താല്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നവര്‍ എത്രപേരുണ്ട്?
മൊബൈല്‍ ഫോണ്‍ കളഞ്ഞു പോകുമ്പോള്‍ മാത്രമല്ല, അത് ഉടമസ്ഥന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ പോലും സുരക്ഷിതമല്ലെന്ന് ഓര്‍ക്കുക. ഹാക്കിംഗ് പോലുള്ള വിദൂരപ്രവര്‍ത്തനങ്ങളിലൂടെ ഫോണിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. അതിനാല്‍ ഫോണിന് ആവശ്യമായ സുരക്ഷ ഉറുപ്പുവരുത്തുകയാണ് ഏക മാര്‍ഗ്ഗം.

  • ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ബാറ്ററി ഊരിവെക്കുന്നത് അപരിചിതര്‍ നിങ്ങളുടെ ഫോണുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തടയും.

  • മറ്റെതെങ്കിലും ഫോണുകളില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഫയലുകള്‍ വരാതിരിക്കാന്‍ ബ്ലൂടൂത്ത് കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്തുവെക്കുക. അത്യാവശ്യസമയങ്ങളില്‍ മാത്രം ഇത് ഓണ്‍ ചെയ്യുക, ആവശ്യം കഴിഞ്ഞ ഉടന്‍ ഓഫ് ചെയ്യുക.

  • വിശ്വസനീയമായ ഫോണ്‍ ടാപ് ഡിറ്റക്റ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിറ്റക്റ്റര്‍ ബോക്‌സുമായി ഒരു കേബിള്‍ വഴി ഫോണിനെ ബന്ധിപ്പിച്ച് ഫോണ്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാനാകും.

  • ഇതിലെ ഇന്‍ഡികേറ്ററില്‍ ചുവപ്പു നിറം കാണുകയാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമല്ലെന്ന് സാരം.

  • ഇത്തരം ഡിറ്റക്റ്ററുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നതിനാല്‍ ഉത്പന്നത്തിന്റെ വിശ്വസനീയത നോക്കി വേണം തെരഞ്ഞെടുക്കാന്‍.

  • ഫോണുകള്‍ക്ക് എപ്പോഴും പാസ്‌വേര്‍ഡ് സുരക്ഷ നല്‍കണം. ഫോണിലെ ഡീഫോള്‍ട്ട് പാസ്‌വേര്‍ഡ് മാറ്റി പുതിയ പാസ്‌വേര്‍ഡ് വേണം ഉപയോഗിക്കാന്‍. മാത്രമല്ല അവ ഇടക്കിടെ പുതുക്കുകയും വേണം.

  • ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. ഫോണുകള്‍ മോഷണം പോകുമ്പോള്‍ അവ കണ്ടെത്താന്‍ ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകളും ഇപ്പോള്‍ ലഭ്യമാണ്.

  • ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മോഷണം പോയ ഫോണിലേക്ക് എസ്എംഎസ് അയച്ച് വിദൂരത്തിലിരുന്ന് അത് ലോക്ക് ചെയ്ത് വെക്കാം.

  • ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനും ഒരു എസ്എംഎസ് അയച്ച് ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കും.

  • ഇനി നിങ്ങളുടെ സിം ഉപേക്ഷിച്ച് പുതിയ സിം മറ്റാരെങ്കിലും ആ ഫോണില്‍ ഇട്ടാലും അതിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കഴിയും.

മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പാലിച്ചില്ലെങ്കിലും ചിലതെല്ലാം ഫോണിന് വേണ്ടി ചെയ്യുക. ഓര്‍ക്കുക, ഫോണ്‍ സുരക്ഷിതമല്ലെങ്കില്‍ നിങ്ങളും സുരക്ഷിതരല്ല!

ബി.എസ്.എന്‍.എല്‍ താരീഫ് വൗച്ചറില്‍ മാറ്റം



കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ നിര്‍ദേശമനുസരിച്ച് നിലവിലുള്ള താരീഫ് വൗച്ചറുകളില്‍ ബിഎസ്എന്‍എല്‍ മാറ്റം വരുത്തി. ഇനി മുതല്‍ പ്ലാന്‍വൗച്ചര്‍, ടോപ്അപ്പ് വൗച്ചര്‍, സ്‌പെഷല്‍ താരീഫ് വൗച്ചര്‍ എന്നീ മൂന്ന് വൗച്ചറുകള്‍ മാത്രമേ ഉണ്ടാകൂ. മുന്‍പ് ടോപ്അപ് വൗച്ചറിന് സംസാരസമയത്തോടൊപ്പം ലഭിക്കുന്ന കാലാവധി നീട്ടികിട്ടുന്ന പദ്ധതി നിര്‍ത്തലാക്കി. ജനകീയ പ്ലാനുകളായ മിത്രം, 3ജി, ദീപാവലി, പെര്‍സെക്കന്റ്/പെര്‍ മിനിറ്റ് പ്ലാനുകള്‍ ആറു മാസത്തെ കാലാവധിയില്‍ 49, 30 രൂപ, 42 രൂപ, 39 രൂപ എന്നിങ്ങനെയുള്ള പ്ലാന്‍ വൗച്ചറുകളില്‍ ലഭ്യമാണ്. തുടര്‍ന്ന് കാലാവധി നീട്ടിക്കിട്ടുന്നതിന് മേല്‍പ്പറഞ്ഞ തുക ടോപ്അപ് ചെയ്താല്‍ മതി. ഈ പ്ലാനുകള്‍ക്ക് 4800 സെക്കന്റ്, 2000 സെക്കന്റ്, 3000 സെക്കന്റ്, 70 മിനിറ്റ് നേരത്തേക്ക് സൗജന്യ സംസാരസമയവും 2000, 200, 100, 100 സൗജന്യ എസ്എംഎസും യഥാക്രമം ലഭിക്കും.

Saturday, May 5, 2012

BSNL ഇന്റര്‍നെറ്റ്‌ സ്പീഡ്‌ ടെസ്റ്റ്‌

BSNL ഇന്റര്‍നെറ്റ്‌ സ്പീഡ്‌ ടെസ്റ്റ്‌
നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ്‌ അറിയാന്‍ ഇതാ ഒരു സിമ്പിള്‍ സ്പീഡ്‌ ടെസ്റ്റ്  ഇവിടെ ക്ലിക്ക്‌ ചെയ്ത്   പരീക്ഷിച്ചു നോക്കൂ...



ഇഷ്ടമുള്ള മൊബൈല്‍ നമ്പര്‍ വേണോ ???

ഇഷ്ടമുള്ള മൊബൈല്‍ നമ്പര്‍ വേണോ ???
കേരളാ ബീ എസ് എന്നെല്‍ അവതരിപ്പിക്കുന്നു ലഭ്യമായതില്‍ ഇഷ്ടമുള്ള നമ്പര്‍ തിരഞ്ഞെടുക്കാനവസരം.....കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടം സന്ദര്‍ശിക്കുക

Wednesday, May 2, 2012

 

വീഡിയോകോണ്‍ മൊബൈല്‍ സേവനം നിര്‍ത്തി

 

കൊച്ചി. 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ റദ്ദാക്കപ്പെട്ട വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസ്‌ രാജ്യത്തെ ലക്ഷക്കണക്കിന്‌ ഉപയോക്‌താക്കള്‍ക്ക്‌ ഒരറിയിപ്പും നല്‍കാതെ സേവനം നിര്‍ത്തി. ഇതോടെ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താനുള്ള അവസരം ഉപയോക്‌താക്കള്‍ക്കു നഷ്‌ടമായി.


2021 വരെ കാലാവധിയുള്ള മൊബൈല്‍ സിമ്മുകളുടെ രജിസ്‌ട്രേനാണു കമ്പനി റദ്ദ്‌ ചെയ്‌തിരിക്കുന്നത്‌. ഗുജറാത്ത്‌, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍ ഇപ്പോഴും കമ്പനി സേവനം ലഭ്യമാക്കുന്നതായി വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

സംസ്‌ഥാനത്ത്‌ 20,000 -നു മേല്‍ കണക്ഷനുകള്‍ കമ്പനിക്കുണ്ടായിരുന്നു. ഉപയോക്‌താക്കളുടെ ഫോണില്‍ ബാലന്‍സ്‌ ശേഷിക്കേയാണു കമ്പനി സേവനം നിര്‍ത്തിയത്‌. മൊബൈല്‍ റീചാര്‍ജിംഗ്‌ സേവനം നടത്തുന്നവരുടെ കണക്ഷനുകളും കമ്പനി റദ്ദാക്കി. ഇത്തരം സിമ്മുകളിലും ബാലന്‍സ്‌ ശേഷിക്കുന്നു. കമ്പനിയിലെ വിതരണക്കാര്‍, ജീവനക്കാര്‍ എന്നിവരുടെ നമ്പരുകളും പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്താതെ വിച്‌ഛേദിച്ചു.

ഇതുകാരണം ഉപഭോക്‌താക്കള്‍ക്കു സേവനം വിച്‌ഛേദിച്ചതിനെ സംബന്ധിച്ച്‌ അന്വേഷിക്കാനും സാധിക്കുന്നില്ല. വീഡിയോകോണിന്റെ സിംകാര്‍ഡ്‌ മൊബൈലിലിട്ടാല്‍ ഇന്‍വാലിഡ്‌ സിം എന്നാണ്‌ എഴുതിവരിക. ഇതിലേക്കു വിളിച്ചാല്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയും ലഭിക്കും. മാര്‍ച്ച്‌ പകുതിയോടെയാണു സേവനം വിച്‌ഛേദിച്ചത്‌. ഇതിനു മുമ്പ്‌ ഉപഭോക്‌താക്കള്‍ തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു ഫോണിലേക്കു സന്ദേശം അയച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച്‌ കസ്‌റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനി നിര്‍ത്തുന്നതിനെക്കുറിച്ചറിയിക്കുകയോ മറുപടി നല്‍കുകയോ ചെയ്‌തിരുന്നില്ല.

നിലവിലെ നമ്പര്‍ നിലനിര്‍ത്തി മറ്റു കമ്പനികളുടെ കണക്ഷനെടുക്കാന്‍ എറണാകുളം ദേവികുളങ്ങരയിലെ വീഡിയോക്കോണ്‍ ഓഫീസില്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയുമായി എത്തിയാല്‍ മതിയെന്നും സിം താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമാക്കി നല്‍കാമെന്നും ഉടന്‍തന്നെ നമ്പര്‍ മറ്റു കമ്പനിയിലേക്കു മാറ്റണമെന്നും കമ്പനിയിലെ പഴയ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ നിലവില്‍ കമ്പനിയുമായി ബന്ധപ്പെടാന്‍നുള്ള നമ്പര്‍ നല്‍കുന്നില്ല


വീഡിയോകോണിന്‍റെ ഈ തട്ടിപ്പിനെതിരെ ശക്തമായി പ്രതികരിക്കാന്‍ വരുന്ന ഓണക്കാലം മലയാളികള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കണം .ഈ കമ്പനിയുടെ ഒരു ഉല്‍പ്പന്നവും ഇനിമേലില്‍ വാങ്ങാതിരിക്കുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യണം.എന്ത് ഉല്‍പ്പന്നം വാങ്ങിയാലും യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനി അതിനുള്ള സര്‍വ്വീസ്‌ നിറുത്തി വയ്ക്കും.നമ്മുടെ പൈസ പോകുന്നത് മാത്രം മിച്ചം.പ്രീയ ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാരെ ,സുഹൃത്തുക്കളെ ഈ വിവരം എത്രയും വേഗത്തില്‍ നാടൊട്ടുക്കും പരത്തൂ....